സിസ്റ്റർ ജോയ്‌സ് ചിറ്റിലപ്പിള്ളി
ഡയറക്ടർ
ഭാരതവും കേരളവുമൊക്കെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഭയാനകമായ സ്ഥാനമാണ് മദ്യപാനത്തിനുള്ളത് . ലഹരിയുടെ വർധിച്ചുവരുന്ന ഉപയോഗം നാടിന്റെ പ്രതീക്ഷകളിൽ ഇരുൾ പരത്തുന്നു, കുടുംബത്തെ അന്ധകാരത്തിൽ ആഴ്ത്തുന്നു. ലക്ഷകണക്കിന് ജനങ്ങൾ മദ്യകെണിയിൽ പെട്ട് കടക്കെണിയിൽ ദിനം പ്രതി തകരുന്നു . മദ്യ പിശാചിന്റെ ശാപവും ദുർവിധിയും പേറുന്ന സ്ത്രീകളും, കുട്ടികളും കുടുംബങ്ങളുമാണ് ഹോളി ഫാമിലി ഡീഅഡിക്ഷൻ സെന്റർ ആരംഭിക്കാൻ കാരണമായത് . ലഹരിയുടെ കരാളഹസ്തങ്ങളിൽ പെട്ടമർന്നു തകർന്നടിഞ്ഞ കുടുംബങ്ങളെ രക്ഷിക്കാൻ , ആസക്തിയുടെ അടിമത്വത്തിൽ നിന്നും വ്യക്തികളെ രക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹം മാത്രമാണ് ഈ ഡീഅഡിക്ഷന് സെന്ററിന്റെ പിന്നിലുള്ളത്.
1914ൽ പുത്തന്ചിറയിൽ വി മറിയം ത്രേസ്യായിലൂടെ സ്ഥാപിതമായ ഹോളി ഫാമിലി സമൂഹത്തിന്റെ ലക്ഷ്യവും ദൗത്യവും കുടുംബങ്ങളുടെ പുനരുദ്ധാരണമാണ് . "മദ്ധ്യം ഉപേക്ഷിക്കൂ, കുടുംബം രക്ഷിക്കൂ " ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് ഹോളി ഫാമിലി ഡിഅഡിക്ഷൻ സെന്റർ സ്ഥാപിതമായത് . ഹോളി ഫാമിലി സമൂഹത്തിന്റെ കർമ്മവും ധർമ്മവും കുടുംബമാണ്.
കരിമ്പനയുടെ നാട്ടിൽ മദ്യപാനത്തിനെതിരെ തല ഉയർത്തി നിൽക്കുന്ന ഹോളി ഫാമിലി ഡീഅഡിക്ഷൻ സെന്റർ സ്ഥാപിതമായത് 2008 ജൂലൈ മാസത്തിലാണ്. മദർ പ്രസന്നയുടെ നേതൃത്വത്തിൽ പാലക്കാട് രൂപത അധ്യക്ഷൻ മാർ ജേക്കബ് മാനത്തോടത്ത് പിതാവാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത് . 14 വർഷം പിന്നിട്ടു നിൽക്കുമ്പോൾ ഈ സ്ഥാപനത്തിലേക്ക് കടന്നു വന്ന് ചികിത്സ സ്വീകരിച്ച് സുഖപ്പെട്ടവർ 2500ൽ പരം ആണ് . ഈ സ്ഥാപനം ജാതി മത ഭേദമന്യേ എല്ലാവര്ക്കും സുഖമരുളുന്നു , ആശ്വാസം നൽകുന്നു .
Forming an abode of peace in which every individual get freedom from addiction and to equip with themselves for qualitative or model family
Copyright © Holy Family Deaddiction Centre 2021.
All Right Reserved