മദ്യത്തോടുള്ള സഹനക്ഷമത കൂടുക, മദ്യം ഉപയോഗിക്കാത്ത ദിവസങ്ങളിൽ പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിക്കുക. കുടി നിയന്ത്രിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ നിങ്ങൾക്ക് ചികിത്സ ആവശ്യമാണെന്ന് മനസിലാക്കുക. ഒരാൾ മദ്യത്തിന് അടിമയാണെന്ന് എന്നറിയുന്നത് ചില ലക്ഷണങ്ങൾ വിലയിരുത്തിയാണ്
- മദ്യം ഉപയോഗിക്കാനുള്ള തീവ്രവും അനിയന്ത്രിതവുമായ ആഗ്രഹം
- മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ
- തുടക്കത്തിൽ വിചാരിക്കുന്നതിൽ കൂടുതൽ സമയം മദ്യോപയോഗത്തിനായി ചെലവഴിക്കുക
- മദ്യം ഉപയോഗിക്കാത്ത ദിവസങ്ങളിൽ ഉറക്ക കുറവ്, വിറയൽ, അമിത ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപെടുക
- ആഹ്ളാദം ഉളവാക്കുന്ന മറ്റു പ്രവൃത്തിളിലൊന്നും താല്പര്യം കാട്ടാതെ മദ്യപിക്കാൻ കൂടുതൽ സമയം ചിലവിടുക
- മദ്യം തന്റെ ശരീരത്തിന് ദോഷമാണെന്നറിഞ്ഞിട്ടും അതിന്റെ ഉപയോഗം ഒഴിവാക്കാൻ കഴിയാതെ വരികയും തൻ ഫലമായി കുടുംബവും ജോലിയും ആരോഗ്യവുമെല്ലാം മദ്യപാനി നഷ്ടമാകുന്നു